സ്വപ്നങ്ങള്‍ നയിക്കുന്ന ജീവിതം.
ബാല്യം സ്വപ്നങ്ങളുടെയും നുറുങ്ങു കഥകളുടെയും സൃഷ്ടിയാണോ?.
എല്ലാവര്ക്കും അങ്ങിനെയാണോ എന്നതല്ല, എനിക്കങ്ങനെയാണ്.
അതില് എന്റെ ബാല്യതെയും ആ ബാല്യം കടന്നു വന്ന കാലത്തെയും സ്പര്ശിച്ച ഒരോര്‍മ, അതില് ഞാന് എന്റെ സമൂഹത്തിന്റെ മുഴുവന് ഹൃദയം സ്പന്ദിചതു കേട്ടു.
അത് ഇന്നും എന്റെയും എന്റെ ഗ്രാമത്തിലെ മുഴുവന് ആളുകളുടെയും ഹൃദയത്തിന്റെയും താളം തെറ്റിക്കുന നൊമ്പരമാണ് , അല്ല ഞങ്ങളിപ്പോഴും അത് ഒരു ദു:സ്വപ്നമായി മനസ്സില് സൂക്ഷിക്കുന്നു.

കഥയിങ്ങനെ -
കഴിഞ്ഞ ദിവസം ആ കഥയിലെ ചിലരുടെ ബന്ധുക്കളെ കണ്ടു.നീണ്ട മുപ്പത്തഞ്ചു വര്ഷം , മിക്കയാളുകളും ഗ്രാമത്തിനു പുറത്തു പുതിയ ജീവിതത്തിലേക്ക് ചേക്കേറി കഴിഞ്ഞവരാണ്. ഇന്നത്തെ ജീവിതവും അതിനെ ഓരോരുത്തര് നേരിടുന്ന രീതിയും ഞങ്ങള് സംസാരിച്ചു. ഒപ്പം മനസ്സില് മായാതെ കിടക്കുന്ന ഓരോരുത്തരുടെ ബാല്യവും.
എല്ലാം കഴിഞ്ഞു മടങ്ങുമ്പോള് ഓര്‍ത്ത്- സ്വപ്നങ്ങള് മനുഷ്യന്‍റെ വഴികാട്ടിയാണെന്ന്. .

മുപ്പത്തഞ്ചു വര്ഷങ്ങള് മുന്പാണ് . തികച്ചും ഒരു സാധാരണ ദിവസം. അത് കര്ക്കടക
മാസമരിരുന്നു. പ്രഭാതത്തില്‍ കറുത്തിരുണ്ട മാനം മനസ്സില്‍ മൂകത ഉളവാക്കി . മിക്കവരും വീട്ടില്‍ നിന്നിറങ്ങാന്‍ മടിച്ചു. പറമ്പിന്ന്‍റെ മൂലകളില് അയല്‍ക്കാരായ ആണുങ്ങള് അടക്കി സംസാരിക്കുന്നുണ്ട്.അച്ഛന്‍ വീടിന്റെ തെക്കേ മൂലയില്‍ നിന്ന്ചാത്തുഏട്ടനോട് കാര്യമായി എന്തോ പറയുകയും ഇടവഴിയിലേക്ക് എത്തി നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു .
ചാത്തു ഏട്ടന് മന്തുള്ള കാല് പൊക്കി കണ്ടതിന്റെ കൊള്ളുംമല് വെച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.എന്റെ നാട്ടില് മന്തുള്ള ഒരേ ഒരു ആള് ചാത്തു ഏട്ടനാണ്. അയാള്‍ പണ്ടെങ്ങോ പൊന്നാനിയില് ജോലി ചെയ്തിരുന്നുവത്രേ.

ഞാന്‍ അച്ഛന്റെ അടുത്തേക്ക് ഓടി .ഞാന്‍ വരുന്നത് കണ്ടു ചാത്തു ഏട്ടന്‍ കൈ
കൊണ്ടു എന്നോടു ആങ്ങ്യം കാണിച്ചു " വേണ്ട, ഇങ്ങോട്ട് വരേണ്ട", അച്ഛനും കുറച്ചുറക്കെ "വേണ്ട , വീട്ടിലേക്കു പോ " എന്ന് പറഞ്ഞു.
എന്താ
എല്ലാരും അടക്കി പറയുന്നത്.....ഞാന് എന്നുംഅവിടെ പോവുന്നതാണല്ലോ ?. ഞാന് മാവിന്റെ മറവിലൂടെ ഒളിച്ചു വേറൊരു കണ്ടത്തില് കൂടെ അവരുടെ പിന്നിലെത്തി." നിന്നോടല്ലേ പറഞ്ഞത് വീടിലേക്ക് പോകാന്? " അച്ഛന്‍ ...., "മോനെ ഇവിടെ നിക്കേണ്ട", ചാത്തു ഏട്ടന്‍!
അവിടുന്നു നേരെ അടുക്കളയിലേക്ക് ഓടി അമ്മയുടെ അടുത്തെത്തി അച്ഛനെന്താ അവിടെ സംസാരിക്കുന്നതെന്ന് ചോതിച്ചു .
" നീ ഇവിടെയെങ്ങാനും അടങ്ങിയിരുന്നു പുസ്തകം വായിക്കു,പുറത്തൊന്നും പോകണ്ട"
അമ്മ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു .
"എന്താമ്മേ ?" ...എനിക്ക് മനസ്സിനെ അടക്കി നിര്‍ത്താന്‍ പറ്റിയില്ല. മുന്പെങ്ങും ഇങ്ങനെ ഉണ്ടായിട്ടില്ല!
" ഇന്നലെ രാത്രി കുരുംബരി നമ്പ്യാര് നമ്മുടെ തെങ്ങ് കേറ്റക്കാരന് ഗോവിന്ദനെ കുത്തിക്കൊന്നു.നമ്പ്യാരെ കൊല്ലാന് തീയന്മാര് അഞ്ചാറു പേര് രാത്രി അവിടെ നിന്നൂന്നും, നമ്പ്യാര് അരയില് വെച്ച ചുരിക എടുത്തു കുത്തിയെന്നും അത് ഗോവിന്ദന്റെ തലേലും കഴുത്തിലും കൊണ്ടു ഓന്‍ ചത്ത് പോയെന്നും അച്ഛന്‍ പറഞ്ഞു. ഗോവിന്ദന് കുത്ത് കൊണ്ടപ്പോ ബാക്കിയെല്ലാരും ഓടിപ്പോയി.നമ്പ്യാര് നേരെ കത്തിയുമായി സ്റെഷനിലേക്ക് പോയത്രേ .
അയാളെ വടകരയിലേക്ക് കൊണ്ടുപോയീന്നാ കേട്ടത്. അവിടെ ജയിലുണ്ട്!
അയാളെ വടകരയിലേക്ക് കൊണ്ടുപോയീന്നാ കേട്ടത്. അവിടെ ജയിലുണ്ട്!
ഞാനന്ന് എഴാം ക്ലാസിലായിരുന്നു .സ്കൂളിലേക്ക് പോകുന്നത് അതെ വഴിയിലൂടെ !. രണ്ടു നാള്‍ ഞങ്ങളാരും സ്കൂളിലേക്ക് പോയില്ല. മൂന്നാമത്തെ നാള്‍ ഞാനും കുഞ്ഞിക്രിഷ്ണനും മറ്റു സുഹൃത്തുകളും പേടിച്ചും പരുങ്ങിയും പുറപ്പെട്ടു. ഗ്രാമ ജീവിതം സാധാരണ രീതിയിലേക്ക് വരുന്നേ ഉണ്ടായിരുന്നുളൂ. എല്ലാരും എവിടെയും നമ്പ്യാരുടെ ക്രുത്യങ്ങളാണ് പറഞ്ഞിരുന്നത് . ഒറ്റയ്ക്ക് ആരാളെ നേരിട്ട ധീരന്‍ !... അല്ലെങ്കിലും സ്ഥിരമായി കളരിയില് പയറ്റുന്ന നമ്പിയാരേ അങ്ങിനെയൊന്നും തോല്പിക്കാന്‍ പറ്റില്ലായിരുന്നു.
ആ വഴിയിലൂടെ നടക്കുമ്പോള് കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാടി -അതാ അതുകണ്ടോ ചോരക്കറ...അതെ ആദ്യമായിട്ടാ ഞങ്ങള് ചോര കാണുന്നത്...അതും നിലത്ത് കട്ടപിടിച്ച നിലയില്‍. ഓ അത് നമ്മുടെ ഗിവിന്ദന്റെ ( അന്നൊന്നും ആരെയും ഏട്ടന്‍ എന്നൊന്നും വിളിക്കാറില്ല) പിന്നെ അസ്ത്രം വിട്ടമാതിരി ഓട്ടമായിരുന്നു. ഭയം ...നമ്പ്യാര് പിന്നാലെ കത്തിയുമായി ഓടുന്നത് മാതിരി തോന്നല്‍... പിന്നെ എന്നും ആ വഴിയിലെത്തുമ്പോള് ഓട്ടം തന്നെ. പിന്നെ പിന്നെയുള്ള ദിവസങ്ങളില് രക്തക്കറ മാത്രം ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു. നമ്പ്യാര് വടകര ജയിലിലും.
"ധീരന്നു മരണമില്ല
", കുഞ്ഞികൃഷ്ണന് പറഞ്ഞു. അതുകൊണ്ടാ നമ്പ്യാര് മരിക്കതിരുന്നത്. എന്തായാലും രക്തം കിടന്ന സ്ഥലം ഞങ്ങള് മറന്നില്ല.പലപ്പോഴും ഗോവിന്ദന് അവിടെ രക്തത്തില് കുളിച്ചു കിടക്കുന്നത് പോലെ ഞങ്ങള്ക് തോന്നും. അന്ന് മൂകെഷും സിനിമയും ഇല്ലായിരുന്നിട്ടും ഞാന് ഓടുമ്പോള് പറയുമായിരുന്നു കുന്ജീസ്നാ ഓടിക്കോ.
ഗോവിന്ദന്റെ മരണം നാട്ടിനെ കുലുക്കി.
താന്‍ സ്വജീവ രക്ഷാര്ത്ഥം കുത്തിയതാണ് അല്ലാതെ കൊന്നതല്ല എന്ന് നമ്പിയാര്‍ കോടതിയില്‍ വെച്ച് ന്യായധിപനോടു പറഞ്ഞു .
"അത് നല്ലൊരു ലൂപ് ഹോളണ്" അച്ഛന് ഗോപലെട്ടനോടു അന്ന് രാത്രി പറഞ്ഞു. രണ്ടാഴ്ചക്കകം നമ്പിയാര് പുറത്തു വന്നു.
നേരെ സ്കൂളിന്റെ കിഴക്ക് ഭാഗത്തെ അങ്ങാടിയില് അംബാസടര്‍ കാറില് വന്നിറങ്ങി. എന്നിട്ട് അങ്ങാടിയുടെ അങ്ങേ അറ്റം വരെയും ഇങ്ങേയറ്റം വരെയും നടന്നു. നെഞ്ച് വിടര്‍തിയുള്ള നടത്തം , നമ്പിയാര്‍ ചോതിച്ചുവത്രെ
" ഇനിയാര്‍ക്കെങ്കിലും എന്നെ കൊല്ലണോ ?", ആണിനെ പോലെ പകല് നേരെ വാടാ?" . വെറ്റിലയും മീനും വാങ്ങി നമ്പ്യാര് നടന്നു തന്നെ വീടിലേക്ക് പോയത്രേ.

ഇതെന്റെ ബാല്യത്തിലെ സംഭവമാണ്. എങ്കിലും എന്റെ അമ്മാവനടക്കം ഞങ്ങളുടെ ഗ്രാമത്തിലെ ഭൂവുടമകള് തങ്ങളുടെ സ്ഥിരം പണിക്കാര്ക്ക് പത്തു സെന്റ് കൊടുക്കാന് അത് കാരണമായി. എട്ടു മണികകൂറിന്നു നിശ്ചിത കൂലി ചോതിച്ചതായിരുന്നു നംബ്യരോടുള്ള രോഷത്തിന്റെ തുടക്കം.
No comments:
Post a Comment